മുംബൈ: മഹാരാഷ്ട്ര ഗാദ്രിചോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്. സിആര്‍പിഎഫിന്റെ 191 ബറ്റാലിയന്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഗാട്ടാ-എട്ടാപ്പള്ളി ഏരിയയിലാണ് സംഭവം നടന്നത്.
പരിക്കേറ്റയാളെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി ദന്തേവാഡയിലേ ക്വാക്കോണ്ടക്കും ശ്യാമഗിരിക്കും ഇടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയൂതിര്‍ക്കുകയായിരുന്നു.