തിരുവനന്തപുരം: നടന്നുപോവുമ്പോള്‍ ഷര്‍ട്ടിലൊരു പൊടിവീണാല്‍ തട്ടിക്കളയുമെന്ന് ലോകായുക്ത സിറിയക് ജോസഫ്. കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ വിധി പറയുന്നതിനിടെയാണ് ലോകായുക്തയുടെ പരാമര്‍ശം.
മാധ്യമങ്ങള്‍ പല കാര്യങ്ങളും തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച് ഉപലോകായുക്ത പറഞ്ഞ കാര്യം തന്റെ പേരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ടി ജലീല്‍ ലോകായുക്തക്കെതിരെ ഏതാനും ദിവസങ്ങളായി വലിയ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇതിനെക്കൂടി പരിഗണിച്ചാണ് ലോകായുക്തയുടെ പരാമര്‍ശമെന്നും സൂചനയുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. പ്രോ വൈസ് ചാന്‍സലറായ മന്ത്രിക്ക് വി.സി നിയമനത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ചാന്‍സലറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ലോകായുക്ത പറഞ്ഞു