ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ധനകാര്യ, കമ്പനികാര്യ വകുപ്പുകളുടെ സഹമന്ത്രിയാണ് അനുരാഗ് താക്കൂര്‍.
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയാല്‍ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമിത് ഷാ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനുരാഗ് താക്കൂര്‍.
സംസാരത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനും അനുരാഗ് താക്കൂര്‍ മറന്നില്ല. എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.