വിമാനയാത്ര റദ്ദ് ചെയ്യുമ്പോഴുള്ള പിഴത്തുകയില്‍ കുറവ് വരുത്താന്‍ ഒരുങ്ങുന്നു

Airline travel

ന്യൂഡല്‍ഹി: വിമാനയാത്ര റദ്ദ് ചെയ്യുമ്പോഴുള്ള പിഴത്തുകയില്‍ കുറവ് വരുത്തുന്നു.

ചെറു യാത്രകള്‍ റദ്ദാക്കുമ്പോള്‍ 3000 രൂപ വരെ സ്വകാര്യ കമ്പനികള്‍ ടിക്കറ്റിന് പിഴയീടാക്കുന്നുണ്ട്.

ചിലപ്പോള്‍ ടിക്കറ്റ് നിരക്കിനൊപ്പം തന്നെ പിഴത്തുകയും എത്തുന്നത് ആക്ഷേപങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.

ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

Top