തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് സമത്വ മുന്നേറ്റ യാത്ര നടത്തുന്നതെന്ന് ബിജു രമേശ്. വെള്ളാപ്പള്ളിയെ നാടുകടത്തുകയാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജാതി പറഞ്ഞ് കേരളത്തിലെ ക്രൈസ്തവ-മുസ്‌ലിം-ഹിന്ദു വിഭാഗങ്ങളെ തമ്മിലടിപ്പിക്കുമെന്നും ബിജു രമേശ് ആരോപിച്ചു.
ഒരു വശത്തു കൂടി മദ്യവില്പനയും മറുവശത്തു കൂടി ശ്രീനാരായണ ദര്‍ശനങ്ങളും പറഞ്ഞു നടക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. എസ്എന്‍ ട്രസ്റ്റില്‍ നിന്നും 800 കോടി രൂപയാണ് വെള്ളാപ്പള്ളി തട്ടിയെടുത്തത്. പൊതുപ്രവര്‍ത്തകര്‍ സ്വത്തു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട വെള്ളാപ്പള്ളിയോട് കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ ഇതല്ലേ ആവശ്യപ്പെടുന്നതെന്നും ബിജു രമേശ് ചോദിച്ചു.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമെന്ന് പറയുന്ന വെള്ളാപ്പള്ളി യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത് സംവരണ വ്യവസ്ഥ അട്ടിമറിക്കാനാണ്. മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു പാവത്തെ ആരൊക്കയോ പറ്റിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പോയിട്ട് എംഎല്‍എ പോലും ആകില്ല. മകനു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നും വെള്ളാപ്പള്ളി സ്വപ്നം കാണുന്നുണ്ട്. വെള്ളാപ്പള്ളി രാഷ്ട്രീയം കളിക്കുന്നതില്‍ തെറ്റില്ലെന്നും അതിനു വേണ്ടി എസ്എന്‍ഡിപി എന്ന സംഘടനയെ ദുരുപയോഗം ചെയ്യുന്നതിലാണ് പ്രതിഷേധമെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.