ഫ്രീയായി വൈഫൈ ലഭിച്ചാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന്‍ നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ റിപ്പോര്‍ട്ട്.
ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍, എന്തിനേറെ ജോലി സ്ഥലത്തുപോലും ഇന്ത്യക്കാരന്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് സര്‍വേയിലുള്ളത്.
സിമാന്‍ടെകിനു വേണ്ടി നോര്‍ട്ടണ്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യയില്‍ നിന്ന് 1000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ലോകവ്യാപക പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഈ പ്രശ്‌നം ഉള്ളത്. ലോകത്തിലെ ആറു പേരില്‍ ഒരാള്‍ ഈ തരത്തില്‍ ആണ് വൈഫെ ഉപയോഗിക്കുന്നതെന്നും പഠനം കണ്ടെത്തി.
ജപ്പാന്‍, മെക്‌സികോ, നെതര്‍ലാന്റസ്, ബ്രസീല്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രതികരണങ്ങള്‍ സര്‍വേയിലുള്ളത്.