തനിക്ക് ദേശീയ ടീമില്‍ അവസരം ലഭിച്ചാല്‍ അത് പിതാവിന് സമര്‍പ്പിക്കും:ധ്രുവ് ജുറേല്‍

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ഉത്തര്‍പ്രദേശ് താരം ധ്രുവ് ജുറേല്‍ ഇടം പിടിച്ചേക്കും. പിന്നാലെ ഇന്ത്യന്‍ ടീമിലെ തന്റെ അരങ്ങേറ്റം നിമിഷം പിതാവിന് സമര്‍പ്പിക്കുന്നതായി ധ്രുവ് ജുറേല്‍ പറഞ്ഞു. തന്റെ ക്രിക്കറ്റ് കരിയറിനായി വലിയ പിന്തുണ നല്‍കിയതിനാണ് ജുറേല്‍ പിതാവിന് നന്ദി പറയുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായുള്ള തകര്‍പ്പന്‍ ബാറ്റിംഗാണ് ധ്രുവ് ജുറേലിന് ദേശീയ ടീമിലേക്ക് അവസരം ഒരുക്കിയത്. എങ്കിലും ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഒന്നാം വിക്കറ്റ് കീപ്പറായ കെ എസ് ഭരതിനാണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പറായും ബാറ്ററായും ഭരത് മോശം പ്രകടനം നടത്തിയ സാഹചര്യത്തിലാണ് ഭരതിനെ ടീമിലേക്ക് പരിഗണിക്കുന്നത്.

തനിക്ക് ദേശീയ ടീമില്‍ അവസരം ലഭിച്ചാല്‍ അത് പിതാവിന് സമര്‍പ്പിക്കും. താന്‍ എപ്പോഴൊക്കെ ആശങ്കപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ പിതാവിനെ സമീപിക്കും. തന്നെ മികച്ച രീതിയില്‍ നയിക്കുന്നത് തന്റെ പിതാവാണ്. ജീവിതത്തില്‍ തന്റെ ഹീറോയും പിതാവെന്നും ധ്രുവ് ജുറേല്‍ വ്യക്തമാക്കി.

Top