“മണികര്‍ണികയെ ഇനിയും ദ്രോഹിച്ചാല്‍ വെറുതെ വിടില്ല”; കര്‍ണിസേനയോട്‌ കങ്കണ

പുതിയ ചിത്രം “മണികര്‍ണിക ദി ക്യൂണ്‍ ഓഫ് ഝാന്‍സി”യ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന കര്‍ണിസേനയ്ക്ക് മറുപടിയുമായി കങ്കണ. കര്‍ണിസേനയുടെ ഉപദ്രവം അവസാനിപ്പിക്കാന്‍ അവസാനിപ്പിക്കാന്‍ അവസാനമില്ലെങ്കില്‍, അവരെ ഓരോരുത്തരെയും അവസാനിപ്പിക്കുമെന്നും കങ്കണയും ഒരു രജപുതാണെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

“നാല് ചരിത്രകാരന്മാര്‍ ചിത്രം കണ്ട് വിലയിരുത്തി സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കര്‍ണിസേനയെ വിവരമെല്ലാം അറിയിച്ചതുമാണ്. ഇനിയും ഉപദ്രവം അവസാനിപ്പിച്ചില്ലെങ്കില്‍ അറിഞ്ഞോളൂ… ഞാനും രജപുത് ആണ്. ഓരോരുത്തരെയും ഞാന്‍ നശിപ്പിച്ചു കളയും”. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കങ്കണ.

റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം 26 ന് ചിത്രം തീയറ്ററിലെത്തും.

Top