കൈവശം ഉപയോഗിക്കുന്ന റിലയന്‍സ് ജിയോ സിം നഷ്ടപെട്ടാലോ ഉപയോഗം കഴിഞ്ഞാലോ സ്വന്തം പേരിലുള്ള സിം നമുക്കു തന്നെ സസ്‌പെന്‍ഡ് ചെയ്യാവുന്ന സൗകര്യവുമായി ജിയോ.
ജിയോയുടെ സൗജന്യ സര്‍വീസ് കാലാവധി ഈ മാസം അവസാനിക്കുന്നതോടെ പലരും ജിയോ സിം ഉപയോഗം നിര്‍ത്താന്‍ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ സസ്‌പെന്‍ഡ് ചെയ്യാനായി ഓണ്‍ലൈനില്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് അധികൃതര്‍.
സിം സസ്‌പെന്‍ഡ് ചെയ്യാന്‍ ചെയ്യേണ്ടത്
1. റിലയന്‍സ് ജിയോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. ലോഗിന്‍ ചെയ്ത ശേഷം ‘Suspend and Resume’ ഓപ്ഷന്‍ എടുക്കുക.
3. ഈ ഓപ്ഷന്‍ എടുക്കുമ്പോള്‍ SIM Damaged, SIM/Device Lost എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ വീണ്ടും വരും. ഇതില്‍ ഏതെങ്കിലും ഒന്ന് സെലക്റ്റ് ചെയ്യുക.
4. ഇപ്പോള്‍ നിങ്ങളുടെ സിം സസ്‌പെന്‍ഡ് ആയിക്കഴിഞ്ഞിരിക്കും.
നിലവില്‍ റിലയന്‍സ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമേ ഇതു ചെയ്യാന്‍ സാധിക്കൂ. ഇതിനായി ഉടന്‍ ആപ്പും ഇറക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ട്.