മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധി: കെജ്രിവാള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്.

വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. മോദിയെയും അമിത്ഷായെയും അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഎപി ശ്രമിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഖ്യ സാധ്യതകള്‍ ഇല്ലാതാക്കിയത് എഎപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

Top