‘സനാതനധര്‍മം ഇല്ലാതായാല്‍ തൊട്ടുകൂടായ്മയും ഇല്ലാതാകും’; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതദനധര്‍മത്തെ വീണ്ടും വിമര്‍ശിച്ച് രംഗത്തെത്തി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതനധര്‍മം ഇല്ലാതായാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്ന് പറയപ്പടുന്ന തൊട്ടുകൂടായ്മയും ഇല്ലാതാകുമെന്നാണ് മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും പലരും ഇതേക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉദയനിധിയുടെ പരാമര്‍ശം.

സനാതനധര്‍മമാണ് തൊട്ടുകൂടായമക്ക് കാരണം. സനാതനധര്‍മം ഇല്ലാതായാല്‍ തൊട്ടുകൂടായ്മയും ഇല്ലാതാകും എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. അതേസമയം കഴിഞ്ഞ ദിവസം ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ രംഗത്തെത്തിയിരുന്നു. ദ്രാവിഡിയന്‍ മോഡല്‍ നടപ്പിലാക്കുന്ന വികസനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണ് ഗവര്‍ണറുടെ പ്രശ്‌നം. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ഗവര്‍ണര്‍ എവിടെയൊക്കെ അവസരം കിട്ടിയാലും സനാതനധര്‍മത്തെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് അയിത്തമുണ്ടെങ്കില്‍ അതിന് കാരണം ഇതേ സനാതനധര്‍മം തന്നെയാണെന്നും ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞിരുന്നു.

Top