ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മദോറ ഗ്രാമപഞ്ചായത്ത് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു.
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള യുപിയിലെ പല ഉത്തരവുകളും ഇതിനോടകം തന്നെ വിവാദമായി മാറിയിരുന്നു.
എന്നാല്‍, പെണ്‍കുട്ടികള്‍ റോഡില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടാല്‍ ഭീമന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്ന മദോറ പഞ്ചായത്തിലെ പുതിയ നിയന്ത്രണമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
21,000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് അടയ്‌ക്കേണ്ടതായുള്ള പിഴത്തുക.
പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിന് കഴിയുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണ്ടെത്തല്‍.