തിരുവനന്തപുരം: ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടാകുമായിരുന്നുവെങ്കില്‍ എല്ലാവരുടെയും വോട്ട് എല്‍ഡിഎഫിന് ആയിരിക്കുമെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. എല്ലാ മതവിശ്വാസികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരാണിതെന്നും കോടിയേരി പറഞ്ഞു.
തങ്ങള്‍ ഡീലര്മാരല്ല. ഡീലര്‍മാരായി ശീലമുള്ളവര്‍ക്കേ അത്തരം പ്രതികരണം നടത്താനാകൂവെന്നും കോടിയേരി പറഞ്ഞു. തലശേരിയിലെ ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം കണ്ടതാണ്. നേമത്ത് കുമ്മനം രാജശേഖരന് തന്നെ പരാജയം സമ്മതിച്ചു. കഴിഞ്ഞ തവണത്തെ ബിജെപി വിജയം ആക്സിഡന്റ് ആയിരുന്നുവെന്നും കോടിയേരി പ്രതികരിച്ചു.
ഇപ്പോള്‍ ഇടത് മുന്നണിക്ക് 95 സീറ്റുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം 100ല്‍ അധികം സീറ്റ് ഇടതുപക്ഷം നേടും. മുന്‍കാലങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമല്ലാത്ത ജില്ലകളില്‍ വരെ വിജയമുണ്ടാകും.ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വലിയ ആവേശമാണ്. പ്രചാരണ പ്രവര്‍ത്തനം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.