സര്‍ക്കാര്‍ പത്മാവതിക്കെതിരായാല്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ സിനിമയെ സംരക്ഷിക്കും: ശ്യാം ബെനഗല്‍

ഞ്ചയ് ലീലാ ബന്‍സാലി ചിത്രം പത്മാവതി വിവാദത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സംവിധായകന്‍ ശ്യാം ബെനഗല്‍.

ഭീഷണികളെ ചെറുത്ത് സിനിമ റിലീസ് ചെയ്യാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബെനഗല്‍ പറഞ്ഞു.

ഒരു സിനിമയോട് വിയോജിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും, എന്നാല്‍ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ടവരെ വധിക്കുമെന്ന ഭീഷണികളാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം പ്രസ്താവനകള്‍ക്കെതിരെ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കേണ്ടതാണ്, എന്നാല്‍ സര്‍ക്കാര്‍ തന്നെ പത്മാവതിക്കെതിരെ രംഗത്തെത്തുമ്പോള്‍ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ക്ക് സിനിമയെ സംരക്ഷിക്കാന്‍ കഴിയുക എന്നും ബെനഗല്‍ ചോദിച്ചു.

Top