ബെയ്ജിങ്: സിക്കിം മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന തങ്ങളുടെ പ്രദേശത്തേക്ക് കടന്നു കയറിയതായി ചൈന.
ഇന്ത്യയോട് വിഷയം നയതന്ത്രപരമായി ഉന്നയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടന്ന് പിന്‍മാറിയില്ലെങ്കില്‍ കൈലാസ് മാനസരോവര്‍ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നെന്നേക്കുമായി അടക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളെ അറിയിച്ചു.
ചൈനയുടെ ആവശ്യത്തെ ഇന്ത്യ അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ടിബറ്റിലേക്കുള്ള ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ നാഥുലാ ചുരത്തിലൂടെയുള്ള പ്രവേശനം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൈന തടഞ്ഞിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങള്‍ മുന്‍ നിറുത്തിയാണ് ഇത്തരം നടപടികള്‍ എന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.