കണ്ണൂര്‍; കോണ്‍ഗ്രസ് വിമതന് പി കെ രാഗേഷ് ആവശ്യപ്പെട്ടാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്.
മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള രാഗേഷിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. മറ്റു കാര്യങ്ങള്‍ രാഗേഷുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ജയരാജന് പറഞ്ഞു.
എന്നാല്‍ താന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കില്ലെന്ന് രാഗേഷ് വ്യക്തമാക്കി. പകരം മറ്റൊരാളെ താന്‍ നിര്‍ദ്ദേശിക്കുമെന്നാണ് രാഗേഷിന്റെ നിലപാട്.