സ്പീക്കര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വര്‍ഗീയ വാദിയാണെന്ന് വിലയിരുത്തും; വി മുരളീധരന്‍

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ വര്‍ഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം വി ഗോവിന്ദന്‍ തയാറാകണമെന്നും, എം വി ഗോവിന്ദന് ഓര്‍മ്മക്കുറവുണ്ടെന്നും വി മുരളീധരന്‍ പരിഹസിച്ചു. കൂടാതെ ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ലെന്ന് പറഞ്ഞ വി മുരളീധരന്‍, സുരേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കര്‍ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

Top