കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് തൊഴിലാളി യൂണിയനോട് ഹൈക്കോടതി.

സിഎംഡി തെറ്റ് പ്രവര്‍ത്തിച്ചാല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ധര്‍ണയുമായി മുന്നോട്ടുപോയാല്‍ ഒരു കാലത്തും ശമ്പളം കൃത്യമായി ലഭിക്കാന്‍ പോകുന്നില്ലെന്ന് കോടതി യൂണിയനുകളെ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് കൃത്യമായി ശമ്പ
ളം നല്‍കാന്‍ കഴിയൂ. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരുതരത്തിലും അനുവദിച്ചുനല്‍കാനാകില്ല.

സമരം പിന്‍വലിക്കുന്നില്ലെങ്കില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതോടെ സിഐടിയുവിന് വഴങ്ങേണ്ടിവന്നു. കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന് മുന്നില്‍ നടത്തുന്ന ധര്‍ണയില്‍നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് സി.ഐ.ടി.യു അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേത്തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലേക്ക് കടന്നത്.

Top