തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള കൂട്ടുകുടംബത്തില്‍ കൊവിഡ് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാനാണ് തീരുമാനം.
അഞ്ചില്‍ കൂടുതല്‍ രോഗികള്‍ ഒരിടത്തുണ്ടെങ്കില്‍ അതും ക്ലസ്റ്റര്‍ ആയി കണക്കാക്കും. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ന്‍മെന്റ് നിയന്ത്രണം. വാര്‍ഡ് മുഴുവന്‍ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.