രജനി ചിത്രങ്ങളില്‍ കല്‍ട്ട് ക്ലാസിക്കായ് നില്‍ക്കുന്ന ചിത്രമാണ് ബാഷ. സിനിമാ പ്രേമികളുടെ ഇഷ്ടപ്പെട്ട രജനി ചിത്രങ്ങളിലൊന്നു തന്നെയാണ് ബാഷ. സുരേഷ് കൃഷ്ണ എഴുതി സംവിധാനം ചെയ്ത ചിത്രം 1995 ജനുവരി 12നാണ് തിയേറ്ററുകളില്‍ എത്തിയത്. പതിനഞ്ച് മാസത്തോളമാണ് തമിഴകത്തെ തിയേറ്ററുകളെ ബാഷ അടക്കി ഭരിച്ചത്. സിനിമയുടെ റിമേക്കുണ്ടാകുമോ എന്ന് നേരത്തേ ചോദ്യം ഉയര്‍ന്നതാണ്. ഇല്ലെന്നാണ് അണിയറക്കാരുടെ ഒറ്റവാക്കിലെ മറുപടിയെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടില്ല.
അജിത്ത്, വിജയ്, വിക്രം തുടങ്ങിയ പേരുകള്‍ ഫാന്‍ ഫൈറ്റുകളില്‍ ഉയര്‍ന്ന് കേള്‍ക്കാറുള്ളതാണ്. അങ്ങനെ ബാഷയ്ക്ക് റീമേക്ക് ഒരുങ്ങിയാല്‍ തമിഴകത്തെ ഏത് താരമാകും രജനിക്ക് പകരമെത്തുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ സുരേഷ് കൃഷ്ണ. അജിത്തിന് തന്റെ സിനിമയിലൂടെ പ്രേക്ഷര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. നടന്‍മാരുടെ വലിയ പട്ടിക തന്നെ തമിഴകത്തുണ്ട്. എന്നാല്‍ ഇതിനോട് അടുത്തു വരുന്ന താരം അജിത്താണെന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്. അജിത്ത് നായകനായി രജനികാന്ത് ചിത്രത്തിന്റെ റീമേക്കും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
2002ല്‍ ‘വാമന’ എന്ന ചിത്രം ഇരുവരും ചേര്‍ന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നടക്കാതെ പോവുകയായിരുന്നു. ബാഷയില്‍ രഘുവരനായിരുന്നു പ്രതിനായക വേഷം അവതരിപ്പിച്ചത്. നഗ്മ, ജനഗരാജ്, ദേവന്‍, ശശി കുമാര്‍ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.
#AK is suitable for #Baashha remake..
: Dir #SureshKrishna pic.twitter.com/2fiYz8JrZX
— Ramesh Bala (@rameshlaus) October 16, 2023