വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകാലത്തെ കരാറുകള്‍ താരതമ്യം ചെയ്ത് ഏതാണ് നല്ലതെന്ന് പരിശോധിക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരനും പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും, കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് നിയമവിരുദ്ധമാണെന്നും, സംസ്ഥാന താല്‍പര്യത്തിന് ഗുണകരമല്ലെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്.

ഇതിലൂടെ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിന് 29,000 കോടി രൂപയുടെ അധിക ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top