ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് ഓഗസ്റ്റിൽ നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഹ്യൂണ്ടായ് എക്‌സെന്റ്, ഗ്രാൻഡ് i10 തുടങ്ങിയ ചില മോഡലുകൾക്ക് വൻ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ മറ്റ് മോഡലുകൾക്ക് എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും പോലുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
സാൻട്രോയുടെ എറ വേരിയന്റിന് 23,000 രൂപയുടെ കിഴിവ് ലഭിക്കുമ്പോൾ സിഎൻജി ട്രിമ്മിന് 13,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. സാൻട്രോയുടെ മറ്റ് വകഭേദങ്ങൾക്കും മൊത്തം 28,000 രൂപ കിഴിവ് ലഭിക്കും. ഹ്യുണ്ടായ് സാൻട്രോ ഇന്ത്യയിൽ ഔദ്യോഗികമായി നിർത്തലാക്കിയിരുന്നു. വാഹനത്തിന്‍റെ നിലവിലുള്ള സ്റ്റോക്കിനാണ് ആനുകൂല്യങ്ങൾ.
ഗ്രാൻഡ് i10 മോഡലുകലക്കും വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. അതിൽ ടർബോ പതിപ്പിന് പരമാവധി വിലക്കിഴിവ് ലഭിക്കുന്നു. ടർബോ വേരിയന്റിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 48,000 രൂപ മൊത്തം കിഴിവും ലഭിക്കും. ഗ്രാൻഡ് i10-ന്റെ മറ്റ് വകഭേദങ്ങൾ, സിഎൻജി മോഡൽ ഉൾപ്പെടെ, മൊത്തം 23,000 രൂപ കിഴിവ് ലഭിക്കും.
ഹ്യുണ്ടായി നിരയിലെ മറ്റ് വാഹനങ്ങളായ ഓറയ്ക്ക് 23,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, i20 മാഗ്ന, സ്‌പോർട്‌സ് ട്രിമ്മുകൾക്ക് മൊത്തം 20,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഹ്യൂണ്ടായ് എക്‌സെന്റ് പ്രൈമിൽ 50,000 രൂപയുടെ വലിയ ക്യാഷ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. അതേസമയം കാർ നിർമ്മാതാക്കളുടെ ഒരേയൊരു ഇവി ഓഫർ ആയ കോനയ്ക്ക് 50,000 രൂപ ക്യാഷ് കിഴിവ് ലഭിക്കുന്നു.
അതേസമയം ഹ്യുണ്ടായി വെന്യു, i20 എന്‍ ലൈന്‍, ക്രെറ്റ, വെര്‍ണ, എലാന്‍ട്ര, അല്‍ക്കാസര്‍ എന്നിവയ്ക്ക് 2022 ഓഗസ്റ്റിൽ കിഴിവുകളോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.