പാട്ടിന്റെ വാരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി പാട്ട് കിട്ടും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്

ന്യൂഡൽഹി: ഇനി വരികൾ അറിയാത്ത പാട്ടുകളും യൂട്യൂബിൽ എളുപ്പത്തിൽ കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളി ഏതാണെന്ന് കണ്ടെത്താനാകും. ഗൂഗിൾ സപ്പോർട്ട് പേജിലൂടെയാണ് പുതിയ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

വരികൾ ശരിയായ രീതിയിൽ അറിയില്ലെങ്കിൽ പോലുംപാട്ടേതെന്ന് കണ്ടെത്താൻ ഇനി ഈ ഫീച്ചർ നിങ്ങളെ സഹായിക്കും. ഏത് പാട്ടും നിഷ്പ്രയാസം കണ്ടെത്തുന്നതിനാണ് യൂട്യൂബ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലുള്ള ആപ്പുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക.

സാധാരണയായി ഒരു പാട്ട് സെർച്ച്‌ ചെയ്യുന്നതിന് മൂന്ന് സെക്കൻഡോ അതിൽ കൂടുതലോ ദൈർഘ്യമുള്ള ഓഡിയോ നൽകേണ്ടതുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബ് ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചില ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാവുകയുള്ളു. ഈ ഫീച്ചർ പരീക്ഷിച്ച്‌ കഴിഞ്ഞാൽ വൈകാതെ തന്നെ സ്റ്റേബിൾ വേർഷനിലും ലഭ്യമാക്കും.

Top