പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പെട്ടെന്നെടുക്കാം പുതിയതൊന്ന്; അപേക്ഷിക്കുന്ന വിധം

ബാങ്ക്, വസ്തു സംബന്ധമായ ഇടപാടുകള്‍, ഇന്‍കംടാക്‌സ് എന്നിങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമായ സംവിധാനമാണ് പാന്‍ കാര്‍ഡ്(പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍). എന്നാല്‍ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും? നഷ്ടപ്പെട്ട കാര്‍ഡിനു പകരം പുതിയത് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്.

ഓണ്‍ലൈനായി അപേക്ഷിക്കുന്നത്തിന്:-

Step 1
ആദ്യം ഗൂഗിളില്‍ പോയി റീ പ്രിന്റ് പാന്‍ കാര്‍ഡ് എന്നു സെര്‍ച്ച് ചെയ്യുക. അപ്പോള്‍ Reprint PAN CARD – UTIITSL എന്ന പോര്‍ട്ടല്‍ കാണും. അതില്‍ ക്ലിക്ക് ചെയ്യുക

Step 2
പാന്‍ സര്‍വീസ് പോര്‍ട്ടല്‍ ഓപണ്‍ ആയാല്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ റീ പ്രിന്റ് പാന്‍ കാര്‍ഡ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

Step 3
നിങ്ങളുടെ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ജനന തിയതി, ജിഎസ്ടി നമ്പര്‍ (ഉണ്ടെങ്കില്‍ മാത്രം) എന്നിവ നല്‍കുക. കാപ്ച്ച കോഡ് നല്‍കി സബ്മിറ്റ് ചെയ്യുക.

Step 4
സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ 50 രൂപ ഫീസ് ആയി അടയ്ക്കണം. പുതിയ പാന്‍ കാര്‍ഡ് വീട്ടിലെത്തും.

Top