സ്വര്‍ണം പണയം വെച്ചാല്‍ ഇനി വിലയുടെ 90 ശതമാനം ലഭിക്കും

സ്വര്‍ണവില ദിനംപ്രതി കുതിച്ചുയരുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ പണത്തിനു വേറെ മാര്‍ഗമില്ലാതെ ഉള്ള അവസ്ഥയില്‍ കൈവശമുള്ള സ്വര്‍ണം നിങ്ങളെ സഹായിക്കും. സ്വര്‍ണം വില്‍ക്കാതെ തന്നെ കാര്യം സാധിക്കാം. സ്വര്‍ണം പണയം വെച്ചാല്‍ വിലയുടെ 90 ശതമാനം വരെ ഇനി ലഭിക്കും.

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. നിലവില്‍ മൂല്യത്തിന്റെ 75% മാത്രമേ വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു.

കോവിഡ് 19 രാജ്യത്തെ കുടുംബങ്ങളുടെ ധനസ്ഥിതിയില്‍ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു വര്‍ധന ലോണ്‍ ടു വാല്യു റേഷ്യോ അഥവാ എല്‍ ടി വിയില്‍ വരുത്തിയത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കുമ്പോള്‍ 2021 മാര്‍ച്ച് 31വരെ ഇത്തരത്തില്‍ 90 % തുക വരെ വായ്പയായി നല്‍കാനാണ് അനുമതി.

Top