ജൂലൈയില്‍ ഐ എഫ് എ ഷില്‍ഡ് ടുര്‍ണമെന്റിന് കൊല്‍ക്കത്തയില്‍ തുടക്കം

IFA

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 122ാമത് ഐ എഫ് എ ഷില്‍ഡ് ടുര്‍ണമെന്റിന് ജൂലൈ 5 ന് കൊല്‍ക്കത്തയില്‍ തുടക്കമാവും. 2015 മുതല്‍ അണ്ടര്‍ 19 ടൂര്‍ണമെന്റായി നടക്കുന്ന ഐ എഫ് എ ഷീല്‍ഡില്‍ പൂനെ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാര്‍.

കൊല്‍ക്കത്തയില്‍ നടക്കുന്ന ടൂര്‍ണമെന്റിന് രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് പങ്കെടുക്കുന്നത്. പൂനെയും മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാക്കുമെല്ലാം ഇത്തവണയും ഐ എഫ് എ ഷീല്‍ഡിനായി എത്തുന്നുണ്ട്.

ജൂലൈ 5ന് ഈസ്റ്റ് ബംഗാളും പൂനെ സിറ്റിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. ജൂലൈ 15,16 തീയതികളില്‍ സെമി ഫൈനലുകളും, ജൂലൈ 19ന് ഫൈനലും നടക്കും. കഴിഞ്ഞ വര്‍ഷം ബഗാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പൂനെ സിറ്റി കിരീടം ഉയര്‍ത്തിയത്.

1893 ല്‍ ആരംഭിച്ച ഐ എഫ് എ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റാണ്. പഴമയുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാമത്തെ സ്ഥാനവും ആണ് ഐ എഫ് എ ക്കുള്ളത്.

Top