ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയേറും മുന്‍പേ വിവാദത്തിലേയ്ക്ക്.
ഇന്ത്യൻ പനോരമ വിഭാഗം ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് രാജിവെച്ചതാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുർഗ, നൂഡ് എന്നീ ചിത്രങ്ങൾ മേളയിൽ നിന്ന് കേന്ദ്രവാർത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.
സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യൻ പനോരമയിലേക്ക് 24 ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
എന്നാൽ സനൽകുമാർ ശശിധരൻറെ സെക്സി ദുർഗയും രവി ജാദവിൻറെ നൂഡ് എന്ന സിനിമയും മാറ്റി നിർത്തിയാണ് കേന്ദ്രവാർത്താ വിനിമയ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.
സിനിമകള്‍ ഒഴിവാക്കിയതിനെതിരെ ജൂറി അംഗങ്ങൾ പ്രതിഷേധമുയർത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
നവംബര്‍ 20 മുതല്‍ 28 വരെയാണ് രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്.