പനാജി; നാളെ ആരംഭിക്കുന്ന ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ സമീപകാലത്ത് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരം നൽകുന്നു. എസ്.പി ബാലസുബ്രഹ്മണ്യം, ഇര്‍ഫാന്‍ ഖാന്‍, സൗമിത്ര ചാറ്റര്‍ജി, സുശാന്ത് സിംഗ് രജ്പുത്, സരോജ ഖാന്‍, വാജിദ് ഖാന്‍, കുങ്കും, രാഹത് ഇന്‍ഡോറി, ഭാനു അത്തയ്യ തുടങ്ങി ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ 42 പ്രതിഭകള്‍ക്കാണ് മേളയില്‍ ആദരമര്‍പ്പിക്കുന്നത്. സമാനമായി ലോകസിനിമയിലെ ചാഡ്വിക് ബോസ്മാന്‍, കിര്‍ക്ക് ഡൗഗ്ലസ്, ഒലിവിയ ഡേ ഹാവിലാന്‍ഡ്, അലന്‍ പാര്‍ക്കര്‍ തുടങ്ങി 28 പ്രതിഭകളെ കൂടി അനുസ്മരിക്കും.
എന്നാൽ ഈ പട്ടികയിൽ മലയാള സിനിമയിൽ നിന്നും ആരുമില്ല. ജനുവരി 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിക്കുന്ന മേളയിൽ ആകെ 224 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ കാണാം.