രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം: 64 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്ത്ര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ പ്രദര്‍ശനത്തിന് എത്തുന്ന ആദ്യം മത്സരചിത്രം ഡെബ്റ്റ്. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെതാണ് ചിത്രം. 4 മത്സരചിത്രങ്ങളടക്കം 64 ചിത്രങ്ങളാണ് ഇന്ന് എത്തുന്നത്.

മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്‌സിഡന്റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഓഫ് ദ സീ എന്നിവയാണ് മറ്റു മത്സര ചിത്രങ്ങള്‍.

മനുഷ്യാവകാശ നിഷേധത്തിന്റെ കഥ പറയുന്ന ഉടലാഴം, ബിനു ഭാസ്‌ക്കറിന്റെ കോട്ടയം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ എന്നീ സിനിമകളാണ് മലയാളത്തില്‍ നിന്നുളളത്. ഹൊറര്‍ ചിത്രം തുംബാദിന്റെ മിഡ്‌നൈറ്റ് സ്‌ക്രിനിങ്ങ് രാത്രി 12 മണിക്ക് നിശാഗന്ധിയില്‍ നടക്കും

Top