iffk film festival

മലപ്പുറം: ഐ എഫ്‌ എഫ്‌ കെ മേഖല ചലചിത്ര മേളയില്‍ ചലചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന് വിലക്ക്.

കമല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ നോട്ടീസിറക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക്.

അക്കാദമി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം പങ്കെടുക്കരുതെന്നായിരുന്നു ലീഗിന്റെ ആവശ്യം. വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം.

അതേസമയം മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാലും മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top