ഐഎഫ്എഫ്കെ; ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

ലോക ശ്രദ്ധ നേടിയ തായ്ലാന്‍ഡ് ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങള്‍ ഇന്ന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനത്തിന്. ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് സംവിധായകന്റെ ജീവിതം’ പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും.

തായ്ലന്‍ഡിലെ ഒരു ഗ്രാമീണ കുടുബത്തില്‍ ബയാന്‍ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം ‘ദി മീഡിയം’ രാജ്യാന്തര മേളയുടെ നാലാം ദിവസമായ ഇന്ന് പ്രദര്‍ശിപ്പിക്കും. നിശാഗന്ധിയില്‍ രാത്രി 12 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണിത്.

ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്രൊയേഷ്യന്‍ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അല്‍വാരസ് മെസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോളാ,ക്യാപ്റ്റന്‍ വോള്‍ക്കാനോ എസ്‌കേപ്പ്ഡ്,യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്നുണ്ടാകും.

 

Top