ചലച്ചിത്ര മേളയിലേക്ക് സുഡാനിയും ഈ.മ.യൗവും തിരഞ്ഞെടുക്കപ്പെട്ടു

രുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്.

മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകളും തെരഞ്ഞെടുത്തിട്ടുണ്ട്. ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം. ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്‌ലെസ്സ്‌ലി യുവേഴ്‌സ്, ആവേ മരിയ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്.

സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍, ഡോ. ടി അനിത കുമാരി, ഡോ. മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 14 ചിത്രങ്ങളില്‍ 10 എണ്ണവും നവാഗത സംവിധായകരുടേതാണ്.

നവംബര്‍ ഒന്ന് മുതല്‍ ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇത്തവണ ഡെലിഗേറ്റ്‌സുകള്‍ക്ക് ഫ്രീപാസ് ഉണ്ടായിരിക്കില്ല. അതിഥികള്‍ക്ക് മാത്രമാണ് ഫ്രീപാസ് അനുവദിക്കുക. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കിയായിരിക്കും ഇത്തവണ ചലച്ചിത്രമേള നടത്തുക.

Top