കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’ കാണാന്‍ ചലചിത്രമേളയില്‍ തള്ളിക്കയറ്റം

തിരുവനന്തപുരം: രാജ്യന്തര ചലചിത്രമേളക്കിടെ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റം. കാനില്‍ പാം ഡി ഓര്‍ നേടിയ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’ കാണാനായിരുന്നു ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റം ഉണ്ടായത്. ടാഗോര്‍ തിയറ്ററിലാണ് ചിത്രം കാണാനായി കൂടുതല്‍ പേര്‍ എത്തുകയും വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തത്.

തുടര്‍ന്ന് ചിത്രം കാണാനായി ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിടുകയും ചെയ്തു. പിന്നീട്‌
ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ഡെലിഗേറ്റുകളെ അനുനയിപ്പിക്കുകയും ചിത്രത്തിന്റെ അധിക ഷോ നടത്തുമെന്ന് അറിയിക്കുകയും ചെയ്തു

Top