തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്‌ത ഹാസ്യം എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ.
ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയൽ ബട്ട് എ റെക്‌സ്‌റേഷൻ എന്ന ഇറ്റാലിയൻ സിനിമയും മത്സരത്തിനുണ്ട് . ബഹ്‌മെൻ തവോസി സംവിധാനം ചെയ്‌ത ദ് നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്‌സ്, ഹിലാൽ ബൈഡ്രോവിന്റെ ഇൻ ബിറ്റ്‌വീൻ ഡൈയിങ് , ബ്രസീലിയൻ സംവിധായകൻ ജോൻ പൗലോ മിറാൻഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയൻ ചിത്രം ഡസ്റ്ററോ,ഫ്രഞ്ച് ചിത്രം ബൈലീസവാർ, ബേർഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ.