വാഷിങ്ങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. ട്രംപ് സര്‍ക്കാരിന്റെ ആദ്യ ഇഫ്താര്‍ വിരുന്നൊരുക്കലാണ് ഇന്നലെ വെറ്റ്‌ഹൈസില്‍ നടന്നത്. ഇഫ്താര്‍ വിരുന്നില്‍ 50 അതിഥികളെയാണ് ക്ഷണിച്ചിരുന്നത്. സൗദി അംബാസഡര്‍ പ്രിന്‍സ് ഖാലിദ് ബെന്‍ സല്‍മാന്‍, ജോര്‍ദാന്‍ അംബാസിഡര്‍ ദിന ക്വാവര്‍ എന്നിവരും വൈറ്റ് ഹൗസില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
യു.എ.ഇ, ഈജിപ്ത്, ടുണീഷ്യ, ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, മൊറോക്കോ, അള്‍ജീരിയ, ലിബിയ രാജ്യങ്ങളിലെ അംബാസഡര്‍മാരെയും ക്ഷണിച്ചിരുന്നു.
മുസ്ലീം സംഘടനകള്‍ ഇഫ്താറില്‍ പങ്കെടുത്തില്ല. വര്‍ഷങ്ങളായി റംസാന് വൈറ്റ് ഹൗസ് നല്‍കിവരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നില്ല.