തിരുവനന്തപുരം : ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി ട്വന്റി മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സുരക്ഷ ശക്തമാക്കുമെന്ന് റേഞ്ച് ഐ.ജി. മനോജ് ഏബ്രഹാം.
മല്‍സരത്തിന് കമാൻഡോകളുടെയും ദുരന്തനിവാരണ സേനയുടെയും സുരക്ഷ ഒരുക്കുമെന്ന് റേഞ്ച് ഐ.ജി. പറഞ്ഞു.
ഏഴ് എസ്.പിമാരുടെ നേതൃത്വത്തിൽ രണ്ടായിരത്തി എണ്ണൂറ് പൊലീസ് ഉദ്യോഗസ്ഥരെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയോഗിക്കുക.
ഇന്ത്യ-ന്യൂസീലൻഡ് മൽസരത്തിന് മുന്നോടിയായി അവസാവനവട്ട സുരക്ഷാക്രമീകരണങ്ങൾ റേഞ്ച് ഐ. ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു.
സ്റ്റേഡിയത്തിന്റെ മൂന്നാം നിലയിൽ മറ്റ് ആവശ്യങ്ങൾക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്തും വേണ്ടിവന്നാൽ
കാണികളെ ഇരുത്താൻ താൽക്കാലിക സംവിധാനമൊരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
നാൽപ്പത്തിനായിരത്തിലേറെപ്പേർ കളികാണാനെത്തും. അതനുസരിച്ചുള്ള സുരക്ഷാപദ്ധതിയാണ് തയാറാക്കിത്.
നാലുകവാടങ്ങളിലൂടെയൻ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശനം നൽകുന്നത്.