ഐജി മനോജ് എബ്രഹാമിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

arrest

തിരുവനന്തപുരം: റേഞ്ച് ഐജി മനോജ് എബ്രഹാമിനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ രാജേഷ്, ഗോവിന്ദ്. ആര്‍.സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

അതേസമയം, ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന പൊലീസ് നടപടിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ വര്‍ഗീയ പ്രചരണത്തിനെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. മനോജ് എബ്രഹാമിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന് നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിജിപിയും പറഞ്ഞിരുന്നു.

Top