തൃശൂര്‍: ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.
ആഴ്കള്‍ക്കുമുമ്പ് തൃശൂരിലെ പൊലീസ് അക്കാഡമി വളപ്പിലാണ് ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ മകന്‍ ഔദ്യോഗികവാഹനം ഓടിച്ച് വിവാദത്തിലായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കേസെടുക്കാതെ പൊലീസ് കണ്ണടയ്ക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് വിവാദ വ്യവസായിയും ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയുമായ നിസാമിന്റെ മകന്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ അതുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പി.ഡി ജോസഫ് കോടതിയെ സമീപിച്ചത്.