കുറ്റകൃത്യം അന്വേഷിക്കാന്‍ ഐജി ശ്രീജിത്തിന് എന്ത് യോഗ്യത; വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: ഐജി ശ്രീജിത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കുറ്റകൃത്യം അന്വേഷിക്കാന്‍ ഐജി ശ്രീജിത്തിന് എന്ത് യോഗ്യതയാണെന്നും കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന ആളാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇരട്ടക്കൊലക്കേസ് അട്ടിമറിയ്ക്കാനാണ് ഐജി ശ്രീജിത്തിന് ചുമതല നല്‍കിയതെന്നും ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ടി.പി വധത്തില്‍ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശ്രീജിത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കെവിന്‍ കൊലക്കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എസ് പി മുഹമ്മദ് റഫീക്ക്. അതിനാല്‍ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണം ്‌ദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top