വിദ്വേഷ പരാമര്‍ശം: രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ആറ് ആഴ്ചത്തേക്കാണ് മുന്‍ ഉത്തരവ് നീട്ടിയത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് നടപടി.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രീജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍, കൊച്ചി സൈബര്‍ സെല്‍ എസ് ഐ എന്നിവരുടെ പരാതിയിലായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഹര്‍ജി ജനുവരി 18 ന് കോടതി വീണ്ടും പരിഗണിക്കും.

Top