ഇഗോര്‍ അംഗൂളോ ഒഡീഷ എഫ്‌സിയില്‍ ചേര്‍ന്നു

ഫ്‌സി ഗോവയുടെ മുന്‍ സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗൂളോ ഒഡീഷ എഫ്‌സിയില്‍ ചേര്‍ന്നു. 37കാരനായ താരത്തെ ഒരു വര്‍ഷത്തെ കരാറിലാണ് ഒഡീഷ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണോടെ താരം ഗോവ വിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് സ്പാനിഷ് താരം കാഴ്ചവച്ചത്.

സ്പാനിഷ് ടീം അത്ലറ്റിക് ബില്‍ബാവോ അടക്കം മികച്ച ക്ലബുകളില്‍ കളിച്ചിട്ടുള്ള അംഗൂളോ കഴിഞ്ഞ സീസണില്‍ ഗോവയിലെത്തുകയും 14 ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. സീസണൊടുവില്‍ ഗോവ വിട്ടെങ്കിലും താരം ഐഎസ്എലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ മികച്ച സൈനിംഗുകള്‍ നടത്തി പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

 

Top