മുടികൊഴിച്ചില്‍ കുറച്ച് തഴച്ചു വളരുന്നതിനായി പുതിയ ഒരു ഹെല്‍മെറ്റ് എത്തുന്നു, ചിന്തിക്കാന്‍ പറ്റുന്നില്ലലേ എന്നാല്‍ ഇനി അത് വിശ്വസിച്ചേ മതിയാകൂ. കാരണം അമേരിക്കന്‍ കമ്പനിയായ അപിറ സയന്‍സ് മുടി കൊഴിച്ചിലിന് പരിഹാരവുമായി ഹെല്‍മെറ്റ് നിര്‍മ്മിക്കുന്നു.
ഐഗ്രോ എന്നാണ് കമ്പനി ഇതിന് നല്‍കിയിരിക്കുന്ന പേര്. ഒരു ഇയര്‍ഫോണും ഇതിനൊപ്പമുണ്ട്. ഇതിലൂടെ ഉയരുന്ന ശബ്ദ തരംഗങ്ങളും മുടികൊഴിച്ചില്‍ കുറയ്ക്കുവാന്‍ സഹായിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ലേസര്‍ ലൈറ്റുകളുടെ സഹായത്തോടെ തലച്ചോറിലെ സെല്ലുകളില്‍ പ്രവര്‍ത്തിച്ച് മുടി കൊഴിച്ചില്‍ കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. തുടര്‍ച്ചയായി 16 ആഴ്ചകള്‍ ഇത് ഉപയോഗിച്ചാല്‍ മുടി കൊഴിച്ചില്‍ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യുമെന്നാണ് അപിറ സയന്‍സ് കമ്പനി അധികൃതര്‍ പറയുന്നത്.
യുഎസിലെ ലാസ് വേഗാസില്‍ നടന്ന അന്താരാഷ്ട്ര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ 2017ലാണ് ഈ ഉത്പന്നം അവതരിപ്പിച്ചത്. മേളയില്‍ ലാപ് ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും, ഗെയ്മിങ് ഉപകരണങ്ങളുമാണ് സ്ഥിരമായി ഇടപിടിക്കാറുള്ളത്. ഇത്തവണ ഇത്തരത്തിലുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. വിര്‍ച്വല്‍ റിയാലിറ്റിക്കും അതുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക വിദ്യക്കും പ്രത്യേക ഇടം ലഭിക്കുന്നുണ്ട്.