ഐ.ഐ.ടി പ്രശ്നമല്ല, എരിയുന്ന വയറാണ് പ്രശ്നം, അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെയും പിന്നാക്കവിഭാഗത്തിന്റെയും അവകാശസംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. നിലവിലെ ജോലി രാജിവെച്ചാണ് 50ഓളം പേര്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്.

ബഹുജന്‍ ആസാദ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയപാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. പാര്‍ട്ടിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ യുവാക്കള്‍. തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തത്ക്കാലമില്ലെന്നാണ് ഇവര്‍ പറയുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അല്ല ലക്ഷ്യം. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം.

വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

Top