ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തെ മുടിചൂടാ മന്നന് ഇന്ന് 75-ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമാ ലോകത്തെ സമാനതകളില്ലാത്ത നാമം. ജ്യേഷ്ഠന്‍ വരദരാജന്‍ തെക്കന്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. ഇളയരാജ എന്ന സംഗീതജ്ഞന്റെ ജനനം ഇവിടമായിരുന്നു.
അമ്മാവെ വണങ്ങാതെ.. എന്നു തുടങ്ങുന്ന ഒരു സിനിമാപ്പാട്ട് ഒരു ക്ഷേത്രത്തില്‍ ആരാധനയുടെ ഭാഗമാവുക. അതു കല്ലില്‍ കൊത്തിവച്ചു പൂജിക്കുക. കല്ലുകൊണ്ടു ഹൃദയമുള്ളവര്‍പോലും ഒരുവേള കണ്ണീരണിഞ്ഞുപോകുന്ന ഗാനവും. താന്‍ സംഗീതം നല്‍കിയ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവയുടെ പട്ടികയിലാണ് ഇളയരാജ ഈ ഗാനം അടയാളപ്പെടുത്തിയിരിക്കുന്നത്.
.ഇളയരാജയുടെ ഗാനങ്ങളിലൂടെ പ്രശസ്തയായ സ്വര്‍ണലതയുടെ ഏറ്റവും പോപ്പുലറായ ഗാനമാണ് ‘പോവോമാ ഊര്‍കോലം’. ‘കുയിലെ പുടിച്ച് കൂട്ടിലടച്ച്’, ‘അരച്ച സന്ദനം’, ‘പൂവോമാ’, ‘അരച്ച സന്ദനവും’, ‘നീയെങ്കേ, രാസാത്തി ഒന്നെ, പാടറിയേന്‍ പഠിപ്പറിയേന്‍ അങ്ങനെ എത്രയെത്ര ഗാനങ്ങള്‍. പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.