തൊടുപുഴ: അയല്‍ക്കാരന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന സമീപവാസികളുടെ പരാതി അന്വേഷിക്കാന്‍ വന്ന പൊലീസ് കണ്ടത് ചാരായം വാറ്റ്. തൊടുപുഴ തെക്കുംഭാഗത്താണ് സംഭവം.
തുടര്‍ന്ന് പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 700 മില്ലി വാറ്റ് ചാരായവും 50 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. സംഭവത്തില്‍ ചവുട്ടാനിയില്‍ വീട്ടില്‍ ജെയിംസ് എന്നയാളെ തൊടുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വീടിനുള്ളില്‍ തന്നെ വാറ്റിയ ചാരായം കുടിച്ച ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. ബഹളം സഹിക്കാന്‍ കഴിയാതായതോടെ സമീപവാസികളില്‍ ചിലര്‍ പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
പൊലീസെത്തുമ്പോള്‍ ഇയാള്‍ വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.