ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. അനധികൃത നിര്‍മ്മാണങ്ങള്‍ അറ്റക്കൂറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് പുനര്‍ നിര്‍മ്മാണം വേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ശബരിമല ഉന്നതാധികാര സമതി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്കിടെയാണ് കോടതിയുടെ പരാമര്‍ശം. ശബരിമല, പമ്പ, നിലയ്ക്കല്‍ വനഭൂമികളില്‍ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശവും ഉണ്ടായിരുന്നു.

എന്നാല്‍ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കരുതെന്നും അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനമായിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുത്. നിലവില്‍ കുടുവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ ശബരിമലയില്‍ അനുവദിക്കാവൂ എന്നും ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Top