illegal flags in vehicles; submit the report within 10 days; highcourt

കൊച്ചി: സര്‍ക്കാര്‍ വാഹനങ്ങളിലെ നിയമവിരുദ്ധ ഫ്‌ളാഗ്, ബീക്കണ്‍ ലൈറ്റ് എന്നിവ സംബന്ധിച്ച് ചീഫ് സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. പൊതു താല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം സര്‍ക്കാര്‍ അതീവ ഗൗരവകരമായി കാണണമെന്നും കോടതി നിര്‍ദേശിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനധികൃതമായി ഫ്‌ളാഗ് അടക്കമുള്ളവ വാഹനങ്ങളില്‍ സ്ഥാപിച്ചത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി അറിയിച്ചു.

Top