അങ്കാറ : തുർക്കിയിൽ വ്യക്തമായ രേഖകളില്ലാതെ രാജ്യാതിർത്തി കടന്നെത്തിയ 35 കുടിയേറ്റക്കാരെ തുർക്കി സുരക്ഷാസേന പിടികൂടി. 33 സിറിയൻ പൗരന്മാരും രണ്ട് കാമറൂൺ പൗരന്മാരുമാണ് പിടിയിലായതെന്നാണ് വിവരം.
കടൽ മാർഗം ഗ്രീസിലേയ്ക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ ഗ്രീസിലേയ്ക്ക് ഇവരെ കടത്താൻ ശ്രമിച്ചയാൾ ഇവരെ തുർക്കിയിലെ ഡിക്കിലി നഗരത്തിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.