പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചോളൂ ; നിയമം തെറ്റിച്ചാല്‍ 1000 ദിർഹം പിഴ

illegal parking

ദുബായ്: നിയമ വിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ 1000 ദിർഹം പിഴ.

ആംബുലൻസുകൾക്കോ പൊലീസ് വാഹനങ്ങൾക്കോ ഒരുക്കിയിട്ടുള്ള പാർക്കിങ്ങ് കേന്ദ്രങ്ങൾ, പരിചരണം ആവശ്യമുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംങ്ങ് കേന്ദ്രങ്ങൾ, തീ അണക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ, പ്രത്യേകമായി വ്യക്തികൾക്ക് ഒരുക്കിയിട്ടുള്ള പാർക്കിംങ്ങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ആറു ബ്ലാക്ക് പോയിന്റുകൾകൊപ്പം 1000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

മറ്റുള്ളവരുടെ പാർക്കിംങ്ങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണെന്നും ആവശ്യമുള്ളവർക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവരുടെ യാത്രയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും റാക് പോലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ മുഹമ്മദ് സഈദ് അൽ ഹുമൈദി പറഞ്ഞു.

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ പ്രത്യേക പാർക്കിംങ്ങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തതിന് ഷാർജ പൊലീസ് 642 കേസുകളാണ് രെജിസ്റ്റർ ചെയ്തത്. അതേസമയം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കഴിഞ്ഞ വർഷം പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായി കൂടുതൽ സേവനങ്ങൾ ഒരുക്കണമെന്ന് ഉത്തരവിറക്കിയിരുന്നു.

Top