കോഴിക്കോട് മദ്യം കഴിച്ച ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: കോടഞ്ചേരി പാലക്കലില്‍ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. ചെമ്പേരി കോളനിയിലെ കൊളമ്പന്‍ (65) ആണ് മരിച്ചത്. നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

വിഷമദ്യമാണ് ഇവര്‍ കഴിച്ചതെന്ന് സംശയിക്കുന്നു. ആദ്യം കൊളമ്പനാണ് കുഴഞ്ഞു വീണത്. കൊളമ്പനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ബാക്കി രണ്ടുപേരും കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നു. കഴിച്ചത് വിഷമദ്യമാണെന്നാണ് സംശയം. എവിടെനിന്നാണ് മദ്യം ലഭിച്ചതെന്ന് അറിയില്ല. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കോയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവര്‍.

Top